മാസപ്പടി കേസ്… വലിയ അഴിമതി പുറത്ത് വന്നു’; മാത്യൂ കുഴൽനാടൻ

കൊച്ചി : സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങൾ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. 20 കോടിയുടെ ഹവാല ഇടപാട് നടന്നതായി ഇ ഡി പറയുന്നു. പിണറായി വിജയന്റെ കുടുംബം നടത്തിയ അഴിമതിയുടെ ആഴം ഇനിയും പുറത്തു വരാനിരിക്കുന്നു.

ഈ കൊള്ളയ്ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും മാത്യൂ കുഴല്‍ നാടന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ പിണറായി വിജയന്റെ മൗനം കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെന്നും കൈകള്‍ ശുദ്ധമാണെന്ന് ഇനി പിണറായിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയുടെ വെളിപ്പെടുത്തലില്‍ സിപിഎമ്മിന്റെ പ്രതികരണം കാണാനും തനിക്ക് ആഗ്രഹമുണ്ടെന്നും മാത്യൂ കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!