അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ


കോട്ടയം : മഹാനായ സംവിധായ ഈ അരവിന്ദൻ നിശബ്ദതയെ സംഗീതമാക്കിയ  കലാകാരൻ ആണെന്ന് പ്രശസ്ത നാടക നടനും ജി അരവിന്ദൻ്റെ സുഹൃത്തുമായ കലാധരൻ അഭിപ്രായപ്പെട്ടു.

കലാധരൻ സംസാരിക്കുന്നു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം സിഎംഎസ് കോളേജ് തിയറ്ററിൽ നടത്തിയ അരവിന്ദ സ്മൃതി പരിപാടിയിൽ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകത്തെ പ്രകൃതിദത്തമായി ഉപയോഗിച്ച് സിനിമയിൽ സന്നിവേശം ചെയ്യുകയായിരുന്നു അദ്ദേഹം പലപ്പോഴും  ചെയ്തിരുന്നതെന്നും കലാധരൻ അഭിപ്രായപ്പെട്ടു.

പച്ച മനുഷ്യരെ അതേ രീതിയിൽ അഭ്രപാളിയിൽ എത്തിക്കുന്നതിന് അസാമാന്യമായ ധൈര്യം കാട്ടിയ പ്രതിഭാശാലിയായിരുന്നു ആയിരുന്നു ജീ അരവിന്ദൻ. ഇപ്പോഴത്തെ തലമുറയ്ക്ക് നൽകിയ സംസാരിക്കുന്ന കാവ്യങ്ങളാണ് അദ്ദേഹത്തിൻ്റെ സിനിമകളെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ജി. അരവിന്ദൻ്റെ പത്നി കൗമുദി അരവിന്ദൻ ചടങ്ങിൽ സന്നിഹിതയായിരുന്നു.

യോഗത്തിൽ തമ്പ് ഫിലിം സൊസൈറ്റി പ്രസിഡൻറ്  ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ഫിലിം ക്രിട്ടിക്കും എഴുത്തുകാരനുമായ വിജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എം സതീശൻ  അരവിന്ദൻ സിനിമകളുടെ സന്ദേശത്തെ അധികരിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!