തൃശൂർ : നാട്ടിക എംഎൽഎ സി സി മുകുന്ദന് വക്കീൽ നോട്ടീസയച്ച് സിപിഐ നേതാവും മുൻ എംഎൽഎയുമായ ഗീത ഗോപി. തനിക്കെതിരായ അപകീർത്തിക രമായ പ്രസ്താവന പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സി സി മുകുന്ദന് ഗീത ഗോപി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മാർച്ച് 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗീത ഗോപിയുടെ ആവശ്യം. സിസി മുകുന്ദന്റെ പ്രസ്താവ നകൾ തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാനെന്നും ഗീത ഗോപി ചൂണ്ടികാണിക്കുന്നു. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഗീത ഗോപിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി സി സി മുകുന്ദൻ രംഗത്തെത്തിയത്. നാട്ടികയിൽ മുൻ എംഎൽഎ ഗീത ഗോപിയെ മത്സരിപ്പിക്കുന്നത് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ആണ് സിസി മുകുന്ദൻ എംഎൽഎ രംഗത്ത് വന്നത്.
പാർട്ടിക്ക് പണം പിരിച്ചുനൽകാൻ കഴിവുള്ളതുകൊണ്ടാണ് മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാർത്ഥിയാ ക്കിയതെന്നുമാണ് സിസി മുകുന്ദൻ എംഎൽഎ ആരോപിച്ചിരുന്നു. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയിരുന്നു വിമർശനം. തുടർന്ന് പാർട്ടി വിട്ട സിസി മുകുന്ദൻ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും. മറ്റ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
