കാപ്പ നിയമപ്രകാരം കൊച്ചിയിൽ നിന്ന് നാടുകടത്തി…യുവാവ് വീണ്ടും പിടിയിൽ

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസൻ്റിന്റെ മകൻ നോർബർട്ട് പി.ആർ. (36 – ചക്കാമാടം ലൈജു) ആണ് പിടിയിലായത്.

നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾക്കെതിരെ കാപ്പ നിയമം വകുപ്പ് 15(1)(a) പ്രകാരം ഓഗസ്റ്റ് 11-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം കൈപ്പറ്റുന്ന തീയതി മുതൽ ആറ് മാസക്കാലത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇയാൾക്ക് വിലക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!