തിരുവനന്തപുരം : ജി സുധാകരനെ എതിരിടാൻ വി എസിൻ്റെ മകൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ സിപിഎം ആലോചന.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത
വെല്ലുവിളി ഉയർത്താൻ ആണ് സിപിഎം ഒരുങ്ങുന്നത്.
സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐ (എം) ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് വി എ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കും.
സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകും.
സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കും.
