വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വയോധിക മരിച്ചു

തിരുവനന്തപുരം :  വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വയോധിക മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു.ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിൻകര  പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!