വി കുഞ്ഞികൃഷ്ണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്…

കണ്ണൂർ : പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാ‍ർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണണൻ സമരത്തിലേക്ക്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിന് ആലോചന. തന്നെ അനുകൂലിച്ചവരുടെ വാഹനം കത്തിച്ചതടക്കമുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞികൃഷ്ണൻ പ്രത്യക്ഷ സമരത്തിറങ്ങുന്നത്

കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരുടെ ബൈക്ക് കത്തിക്കുകയും റീത്ത് വെക്കുകയും ചെയ്തതിൽ അന്വേഷണം മരവിച്ചെന്ന് കാട്ടിയാണ് സമരത്തിന് ഒരുങ്ങുന്നത്. കണ്ണൂർ റൂറൽ എസ് പിയ്ക്ക് കുഞ്ഞികൃഷ്ണൻ പരാതി നൽകിയിരുന്നു. ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിലും റീത്ത് വെച്ച കേസിലും കുറ്റക്കാരെ കണ്ടെത്താൻ ജാഗ്രതയോടെയുളള ഇടപെടൽ ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നായിരുന്നു പരാതിയുടെ ഉളളടക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!