സംസ്ഥാനത്ത് വീണ്ടും അവയവദാനം; 23 കാരന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുൻ്റെ അവയവങ്ങൾ ദാനം ചെയ്യും.

കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിലിരിക്കെയാണ് 23 വയസുകാരനായ അർജുന് മസ്തിഷ്ക മരണം സംഭവിച്ചത്. അർജുന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും.

അർജുന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്കായി മാറ്റിവെക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ഹൃദയം എയർ ആംബുലൻസിൽ ഇന്ന് രാവിലെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് എത്തിക്കും. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുക.

കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും, ഒരു വൃക്ക കണ്ണൂർ ആസ്റ്റർ മിംസിലേക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!