വടവാതൂർ : തിരുവോണം വീട്ടിൽ പരേതനായ ടി പി ഭാസ്കരൻ നായരുടെ ഭാര്യ പി.എം. ഭാമാദേവി (87, വിജയമന്ദിരം, പാമ്പാടി) അന്തരിച്ചു. പാമ്പാടി ഗവൺമെന്റ് ഹൈസ്കൂൾ, കാനം എസ്.വി.ജി. എൽ.പി.എസ്. തുടങ്ങിയ സ്കൂളുകളിൽ അധ്യാപികയായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് വടവാതൂരിലെ വീട്ടുവളപ്പിൽ.
അരുൺ (ബഹ്റൈൻ), അനൂപ് (ജർമ്മനി) എന്നിവരാണ് മക്കൾ. മരുമക്കൾ ദീപ (പിറവം), കാർത്തിക (തിരുവനന്തപുരം).
