കോട്ടയം: ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ ഒരേ കുടുംബത്തിലെ നാലുപേരുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (ജോബി, 50), ഭാര്യ ജോസ്‌ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ 13നാണ് സംഭവം. വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ ജോസ്‌നയും മകൾ മരിയയും ശനിയാഴ്ചയും, തോമസ് ഞായറാഴ്ചയും, അലൻ ചൊവ്വാഴ്ചയും മരിച്ചു. നാലുപേരുടെയും മൃതദേഹം രാവിലെ 11ന് പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ച് പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നിന് സംസ്‌കാരം ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ.
