ശബരിമലക്ക് വന്നപ്പോള്‍ ടിക്കറ്റ് എടുത്തു; 20 കോടിയുടെ ഭാഗ്യവാന്‍ പോണ്ടിച്ചേരി സ്വദേശി 33കാരൻ

തിരുവനന്തപുരം: ക്രിസ്മസ് – പുതുവര്‍ഷ ബമ്പര്‍ നേടിയ ഇരുപതുകോടിയുടെ മഹാഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് സമ്മാനര്‍ഹ മായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീര്‍ഥാടനത്തിന് എത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്.

പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.

45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുട നീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്പര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംപര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്മസ് ബമ്പറിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!