മികച്ച പാര്‍ലമെന്റേറിയൻ; ഇന്ത്യ ഭീകരവാദത്തിന് എതിരെന്ന് ലോകത്തെ അറിയിച്ചു; ശശി തരൂരിനെ പുകഴ്ത്തി ഉപരാഷ്ട്രപതി

ന്യൂഡൽഹി : ശശി തരൂർ മികച്ച പാര്‍ലമെന്റേറിയനെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ ഭീകരവാദത്തിന് എതിരെന്ന സന്ദേശം തരൂര്‍ ലോകത്തെ അറിയിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള തരൂരിന്റെ ‘ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പുകഴ്ത്തി ഉപരാഷ്ട്രപതി സംസാരിച്ചത്.

മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത ഗുരുവിന്റെ മുഖമുദ്രയാണെന്നും എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് ഗുരു പറഞ്ഞിരുന്നുവെന്നും പുസ്തക പ്രകാശനത്തിന് ശേഷം ശശി തരൂര്‍ പറഞ്ഞു. ആത്മീയതക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിക്കാട്ടിയ ഗുരുവിന്റെ ജീവിതം കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൂടി പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെന്നും തരൂര്‍ വേദിയില്‍ പറഞ്ഞു. ശ്രീനാരയണ ഗുരുവിന്റെ ജീവിതത്തെയും പോരാട്ടത്തെയും പ്രതിപാദിക്കുന്നതാണ് പുസ്തകത്തിന്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!