ഉത്തരകാശി : മകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ചെരുപ്പൂരിയടിച്ച് മാതാവ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
സ്ത്രീയുടെ മകൾക്കെതിരെ മോശമായി പെരുമാറിയ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലി ചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് സൂചന. മകൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കടയിലെത്തി യുവാവിനെ അടിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.
മകളെ ശല്യം ചെയ്ത യുവാവിനെ തേടിയെത്തി ചെരിപ്പൂരിയടിച്ച് അമ്മ… ദൃശ്യങ്ങൾ പുറത്ത്…
