ശബരിമല സ്വര്‍ണക്കൊള്ള കേസ് ; തന്ത്രി കണ്ഠരര് രാജീവര് ജയില്‍ മോചിതനായി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ജയില്‍ മോചിതനായി.

ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!