ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; മൂന്നുപേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ



ഇടുക്കി : പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കേസിലെ പ്രതികൾ‌. ഇവർ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.

2022ലായിരുന്നു കേസിന്നാസ്പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ചേർന്ന് ആക്രമിച്ചത്. തുടർന്ന് ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പതിനാറുകാരി ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!