ശബരിമല സ്വർണക്കൊള്ള കേസ്…SIT ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും…

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്ന് നിർണായക ദിനം. പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വിഎസ്എസ്‍സിയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് നൽകുക.

കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ച റിപ്പോർട്ടും ഇന്ന് കോടതിയിലെത്തും.1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്.

ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമല സ്വർണ്ണക്കൊ ള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവും നിലവിലുള്ള സ്വർണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങൾ വ്യക്തമാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!