വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ…

ആലുവ: കളമശേരി പൊലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുല്‍ അലി (24) ആണ് പൊലീസിനെ വെട്ടിച്ച്‌ കടന്നത്.

പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോള്‍ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാള്‍ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുല്‍ അലിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!