കൊച്ചിയിൽ വീണ്ടും തെരുവ് നായ വില്ലനായി; ബൈക്കിന് കുറുകെ ചാടി, റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ…

കൊച്ചി: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.55ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഭർത്താവ് റെജിമോൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷിനി. ഈ സമയത്താണ് പെട്ടെന്ന് റോഡിന് കുറുകെ നായ ചാടിയത്. ഇതോടെ ബൈക്കിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും വാഹനം റോഡിലേക്ക് മറിയുകയുമായിരുന്നു.

ബൈക്ക് മറിഞ്ഞയുടൻ ഷിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അതിശക്തമായി പരുക്കേറ്റ ഷിനിയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ ഷിനിയുടെ മകൻ കാർത്തിക് ആണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!