പുത്തൻ ഐഫോൺ വാങ്ങി, മാസങ്ങൾക്കുള്ളിൽ ‘പണി’..നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പാലക്കാട് : ആപ്പിൾ ഐ ഫോൺ 13 പ്രോ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി.

പാലക്കാട് അലനെല്ലൂർ എടത്തനാട്ടുകര സ്വദേശിയും യുപി സ്കൂൾ സംസ്‌കൃതം അധ്യാപകനുമായ സഞ്ജയ് കൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഫോൺ ഉപയോഗിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ അപ്ഡേറ്റ് ചെയ്തതാണ് സഞ്ജയ്ക്ക് വിനയായത്.

ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായതോടെ ആപ്പിൾ കമ്പനിയുടെ ഒഫീഷ്യൽ സർവീസ് സെന്ററിൽ കൊടുത്തെങ്കിലും ശരിയാക്കി നൽകാത്തതിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും തുടർന്നാണ് ആപ്പിൾ കമ്പനിക്കെതിരെയും സർവിസ് സെന്ററിനെതിരെയും പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഫോൺ നന്നാക്കി നൽകാനോ അല്ലെങ്കിൽ ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചിലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!