മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു

പാലാ :  മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കെ. ബിനിമോൻ  എം എൽ. എ ഉദ്ഘാടനം ചെയ്തു .വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ എസ് എച്ച് ഒ. എം. റിയാസ് , ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി ,  ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി. കെ കുര്യാക്കോസ് , പഞ്ചായത്ത് വൈസ് പ്രസിസൻ്റ് അനീഷ് ചന്ദ്രൻ , കോ ഓർഡിനേറ്റർ ടി.വി. ബേബി, ജിജോ മാത്യു, ജോർജ് കുര്യൻ , തുടങ്ങിയവർ പ്രസംഗിച്ചു .

മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യ വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ് മുഖ്യസന്ദേശം നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്‌ടർമാർ  പരിശീലനത്തിന് നേതൃത്വം നൽകി.     

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!