ദൽഹിയിൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്.
അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട് സത്രീകൾ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്.
കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ന്യൂഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതിയായ 20 കാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
