ഹരിപ്പാട് : കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചിറക്കടവം രേവതിയിൽ അശ്വിൻ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ വട്ടച്ചാൽ ഭാഗത്തുവെച്ചാണ് അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ കായംകുളം കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരിക്കേറ്റിരുന്നു. നൂറനാട് പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വർഷ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു അശ്വിൻ. അച്ഛൻ: ലെവകുമാർ (എഞ്ചിനീയർ, ബി എസ് എൻഎൽ സേലം). അമ്മ: സിന്ധു (മാനേജർ എസ്.ബി.ഐ, തിരുവനന്തപുരം). സഹോദരൻ: അമൽ.
ഹരിപ്പാട് നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിലേക്ക് ഇടിച്ചുകയറി; യാത്രക്കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു
