സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 35ഓളം പേർക്ക് പരിക്ക്…

കീച്ചേരി : കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ് സംഭവം. അപകടത്തിൽ ബസിൽ യാത്ര ചെയ്ത 35 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ രിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

റോഡ് ക്രോസ് ചെയ്യുകയായിരുന്ന ആളെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട സമയം ബസ് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!