കോട്ടയം മാങ്ങാനം ആനത്താനത്ത് കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണു, ആളപായമില്ല

കോട്ടയം : മാങ്ങാനം ആനത്താനത്തിന് സമീപം കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണു.
മണ്ണിടിഞ്ഞത് 30 അടി ഉയരത്തിൽ നിന്ന്.

വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിൽ ആശങ്ക..
ഒഴിവായത് വൻ ദുരന്തമാണ്.

വിജയപുരം പഞ്ചായത്തിലുൾപ്പെടുന്ന ആനത്താനം താമരശ്ശേരിയിൽ കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണ് ഒരു വീടിനും, ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനുമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത്.

വീടിന്റെയും, ചർച്ച് ഓഫ് ഗോഡ് ഹാളിന്റെയും പിൻഭാഗത്തക്കോണ് 30 അടി ഉയരത്തിൽ നിന്നും ഭീമൻ കല്ലും, ഒപ്പം മൺതിട്ടയും കൂടി ഇടിഞ്ഞ് വീണത്.

പ്രദേശവാസിയായ കോതകേരിൽ അന്നമ്മ മാത്യുവിന്റെ വീടിന് പിന്നിലേക്കാണ് മണ്ണും, കല്ലും വന്ന് വീണത്. വൻ ശബ്ദത്തോടെ മൺതിട്ട ഇടിഞ്ഞ് വീണതെന്നും ഇവർ പറയുന്നു. ഈ സമയം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ആരും നിൽക്കാതിരുന്നതാണ് മറ്റ് ദുരന്തങ്ങൾ ഒഴിവാകാൻ കാരണമായതെ ന്നും വീട്ടുകാർ പറഞ്ഞു.

മൺ തിട്ടയിൽ നിന്നും ഉരുണ്ട് വീണ കല്ല് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൻ്റെ പാരിഷ് ഹാളിൽ  വന്നിടിച്ച് ഹാളിന്റെ ഒരു ഭാഗം തകർന്ന് വലിയ ദ്വാരമായി രൂപപ്പെട്ടു.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിൽ പ്രദേശ വാസികൾ ആശങ്കയിലുമാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!