ബജറ്റ് പ്രഖ്യാപനത്തിലെ ഹൗസ് ബിൽഡിംങ്ങ് അഡ്വാൻസ് ഉത്തരവ് ഇറക്കാൻ സർക്കാർ തയ്യാറാകണം: ഫെറ്റോ


ആലപ്പുഴ : രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ഹൗസ് ബിൽഡിംങ്ങ് അഡ്വാൻസിന്റെ ഉത്തരവ് ഇറക്കാൻ സർക്കാർ തയ്യാറാകണമെന്നു ഫെഡറേഷൻ ഓഫ് എംപ്ലോയ്സ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കിയ ഹൗസ് ബിൽഡിംങ്ങ് അലവൻസ് നിർത്തലാക്കിയിട്ട് ഏതാണ്ട് 15 വർഷത്തോളം ആകുന്നു. തന്മൂലം നിരവധി ജീവനക്കാരാണ് ഇപ്പോഴും സ്വന്തമായി ഭവനം ഇല്ലാതെ വാടകയ്ക്കും, എൻജിഒ ക്വോർട്ടേഴ്സുകളെ ആശ്രയിക്കുന്നത്. ബാങ്കുകളിൽ നിന്നും കൊടുക്കുന്ന ഭവന വായ്പ്പകൾ മിക്ക ജീവനക്കാർക്കും ലഭിക്കാതെ വരുന്ന അവസ്ഥയാണ് നിലനില്‌ക്കുന്നത്.

സർക്കാരിന്റെ ഭാഗമായ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സ്വന്തമായി ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കേ ണ്ടത് സർക്കാരിന്റെ തന്നെ കടമയും, ഉത്തരവാദിത്വവുമാണ്. അടിയന്തിരമായി ബജറ്റ് പ്രഖ്യാപനത്തിലെ ഹൗസ്  ബിൽഡിംങ്ങ് അഡ്വാൻസ് ഉത്തരവ് ഇറക്കാൻ സർക്കാർ തയ്യാറാകണമെന്നു ഫെറ്റോ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!