കാഞ്ഞിരപ്പള്ളി : ഈരാറ്റുപേട്ട ഗവ. ഹൈസ്കൂൾ റിട്ടയർ അധ്യാപകനും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാളകെട്ടി വട്ടോടിൽ വി.എ.ഹരിദാസ് (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി മുൻ ലോക്കൽ സെക്രട്ടറിയും,കെഎസ്ടിഎ. മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു പരേതൻ. സംസ്കാരം നാളെ (08/02/2026) വൈകുന്നേരം 5 മണിക്ക് കാളകെട്ടിയിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ: എരുമേലി സദാശിവ സദനം ഗോപാലൻ വൈദ്യരുടെ മകൾ, റിട്ട. അധ്യാപിക പരേതയായ സൗദാമിനി.
മകൾ: സിനി ഹരിദാസ് (അധ്യാപിക, സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെയ്യാലുങ്കൽ, തിരൂർ)മരുമകൻ: രാജേഷ് രഘു (ഫിനാൻഷ്യൽ അഡ്വൈവസർ, ആലുവ).
