അയ്യപ്പഭക്തരുമായി വാക്കേറ്റം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽനിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694 നമ്പർ ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി.

സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അയ്യപ്പഭക്തരുമായി വാക്കേറ്റമുണ്ടായ തിനെ തുടർന്ന് ബസ് ഏറെനേരം വഴിയിൽ നിർത്തിയിടേണ്ടിവന്നു. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാ ണെന്ന് അധികൃതർ വ്യക്തമാക്കി. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വീഴ്ചകൾ അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി തുടരുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!