എരുമേലിയിൽ വീണ്ടും വൻ രാസസിന്ദൂര വേട്ട; കണ്ണൂർ സ്വദേശി പിടിയിൽ…

എരുമേലി : ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് വിതരണം ചെയ്യുന്നതിനായി രഹസ്യമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള നിരോധിത രാസസിന്ദൂരം എരുമേലിയിൽ നിന്നും പോലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് ഫഷാദ് കെ.പിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പൂവത്തുങ്കലുള്ള ഇയാളുടെ ഗോഡൗണിൽ നിന്നാണ് രാസസിന്ദൂരം കണ്ടെടുത്തത്.

‘ഫംശി സ്റ്റോർ’ എന്ന പേരിൽ വ്യാപാരം നടത്തിയിരുന്ന ഇയാൾ, തീർത്ഥാടന സീസണിൽ ഭക്തർക്ക് നൽകുന്നതിനായി നിരോധിത സിന്ദൂരം വൻതോതിൽ ശേഖരിച്ചുവെച്ചിരിക്കുകയായിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും എരുമേലി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്.

ഗോഡൗണിൽ നിന്നും 107 കുപ്പി (പായ്ക്കറ്റ്) രാസസിന്ദൂരം പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സിന്ദൂരം തുടർനടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!