മസ്കത്ത് : മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍.
ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കില്ല.
അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു
ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം കണക്കാക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
റമദാന് വിപണി പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്ത സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു . ആറ് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്