യു കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പേരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ



മാവേലിക്കര : മാവേലിക്കര ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും
യു കെ യിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നിരവധി യാളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

മാവേലിക്കര പൂവിത്തറയിൽ മിഥുൻ മുരളിയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ കോട്ടയം പേരൂർ സ്വദേശി ബെയ്‌സിൽ ലിജു ( 24)നെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരിരേ കുണ്ടറ പോലീസ് സ്റ്റേഷനിലടക്കം വിസ തട്ടിപ്പ് കേസുകൾ ഉള്ളതായി ബോധ്യപെട്ടു.
പലരിൽ നിന്നായി ഇയാൾ ഏകദേശം 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കൊണ്ട് പോയ്‌ ഉദ്യോഗാർഥികളെ മെഡിക്കൽ പരിശോധന നടത്തിച്ച ശേഷം വിസ ഓൺലൈൻ ആയി മൊബൈൽ ഫോണിൽ എത്തുമെന്ന് പറഞ്ഞു വിമാന ടിക്കറ്റിന്റെ കോപ്പിയും നൽകും..

പിന്നീട് തട്ടിപ്പിന് ഇരയായവർ ഇയാളെ സമീപിക്കുമ്പോൾ ഒഴിഞ്ഞു മാറിയും ഫോൺ എടുക്കാതെയും നടക്കുകയാണ് ഇയാളുടെ രീതി. ആളുകളിൽ നിന്ന് വിസ വാഗ്ദാനം നൽകി വാങ്ങുന്ന രൂപ ഗോവ, ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ പോയ്‌ ധൂർത്തടിച്ചു തീർക്കുകയും വീണ്ടും നവ മാധ്യമങ്ങളിൽ കൂടി പരസ്യം നൽകുകയുമാണ് ചെയ്യുന്നത്.

മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സി. ശ്രീജിത്ത്‌, എസ് ഐ നിസാർ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

എസ് ഐ രമേശ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, ലിമു, ഷാനവാസ്‌, സുനീഷ്, ജവഹർ, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!