വെളളറട : ബൈക്ക് നിയ ന്ത്രണംവിട്ട് ക്ഷേത്രമതിലിൽ ഇടിച്ച് യുവാവ് മരിച്ചു ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയെയും മകനെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു.
ഒറ്റശേഖരമംഗലം വാളികോട് അനി ഭവനിൽ അനിൽകുമാറാണ് (39) മരിച്ചത്. ഭാര്യ അക്ഷിത(32), മകൻ ആദിദേവ്(9)എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കാട്ടാക്കട യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 3.30 ന് കാട്ടാക്കട മണ്ഡപത്തിൻ കടവ് റോഡിൽ ആമച്ചൽ തൃക്കാഞ്ഞിരപുരം ക്ഷേത്ര മതിലിലാണ് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചത്. ഒറ്റശേഖരമംഗലം പോസ്റ്റോഫീസിലെ താത്‌കാലിക ജീവനക്കാരനാണ് അനിൽകുമാർ.