
അയർക്കുന്നം : കോട്ടയം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. അയർക്കുന്നം കൊങ്ങാണ്ടൂരിന് സമീപമായിരുനു അപകടം.
ഇതിൽ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ ( 55) ഭാര്യ ലിജി ബെന്നി ( 50) കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ ( 13 ) മാതാവ് ശ്രീവിദ്യ ( 44 ) എന്നിവരെയാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
ബസ് ഡ്രൈവർ അനീഷ് മാത്യു, അങ്കമാലി സ്വദേശി മാർട്ടിൻ, കിടങ്ങൂർ സ്വദേശിനി ജാൻസി, അയർക്കുന്നം സ്വദേശി ബെന്നി, മാന്നാനം സ്വദേശി സോമൻ, വലവൂർ സ്വദേശി ഗോപാലൻ, കൊങ്ങാണ്ടൂർ സ്വദേശികളായ രാമൻ നായർ, ഭാരതി, പാമ്പാടി സ്വദേശി മേൽബിൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 5.20 ഓടെ അയർക്കുന്നം കൊങ്ങാണ്ടൂർ കള്ളുഷാപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഈ റൂട്ടിൽ ഓടുന്ന ‘എവറസ്റ്റ്’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരിൽ ചിലരെ കിടങ്ങൂർ, തെള്ളകം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കോട്ടയം – പാലാ റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത് ആരുടെയും പരുക്ക് ഗുരുതരമല്ലെണ് ലഭിക്കുന്ന പ്രാഥമിക വിവരം.
