വാഴൂർ : പുളിക്കൽ കവല പന്നഗം പാലത്തിനു അടുത്ത് റോഡരികിൽ നിറുത്തി ഇട്ടിരുന്ന സെയിൽസ് വാഹനത്തിന്റെ പുറകിൽ കാർ ഇടിച്ചു കയറി. കാറിൻ്റെ മുൻവശം തകർന്നു. വാനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പറയുന്നത് .
സെയിൽസ് വാഹനത്തിലെ ജീവനക്കാർ വളരെ പെട്ടെന്ന് ഓടി മാറിയതുകൊണ്ടാണ് ദുരന്തം ഒഴിവായത്. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
