തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരുദുനഗര്‍ ജില്ലയിലെ കരിയാപ്പട്ടിക്ക് സമീപം ആവിയൂര്‍ ഗ്രാമത്തിലെ കരിങ്കല്‍ ക്വാറിയിലാണ് സ്‌ഫോടനമുണ്ടായത്. ക്വാറിയിലെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോര്‍ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊഴിലാളികള്‍ ക്വാറിയിലേക്കുള്ള സാമഗ്രികള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ക്വാറി സ്ഥിരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!