വാഹനം ബൈക്കിൽ തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

വടകര : വാഹനം തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന്റെ തലക്കും കൈക്കും പരിക്ക്. വടകര തിരുവള്ളൂരിലാണ് വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചത്.

നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!