ശിക്ഷിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ; ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിലെ പ്രതി നിഷാദ് പുറത്ത്

തിരുവനന്തപുരം :;ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവിന് പരോൾ. പയ്യന്നൂരിലെ വി കെ നിഷാദിനാണ് പരോൾ ലഭിച്ചത്. ഒരുമാസം മുമ്പാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. കണ്ണൂർ സെൻട്രല്ർ ജയിലിൽ കഴിയുന്നതിനിടെയാണ് ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിക്കുന്നത്. ഇയാൾ ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗൺസിലറാണ് വി കെ നിഷാദ്. പിതാവിന് കാൽമുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയിൽ വകുപ്പിൻറെ വിശദീകരണം.തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!