‘ഞങ്ങള്‍ ആരേയും വണ്ടി കയറ്റി കൊന്നിട്ടില്ല, തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല’; ജിഷിനെ വിമര്‍ശിക്കുന്നവരോട് അമേയ…

ദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന് പിന്തുണയുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജിഷിന് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടെ സിദ്ധാര്‍ത്ഥ് ഓടിച്ച കാറിടിച്ച വയോധികന്‍ മരണപ്പെട്ടു. ഇതോടെ ജിഷിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജിഷിന് പിന്തുണയുമായെത്തുകയാണ് നടിയും ഭാര്യയുമായ അമേയ.

ജിഷിന്‍ പങ്കുവച്ച പുതുവത്സരാശംസാ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായെത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് കമന്റിലൂടെ അമേയ പ്രതികരിച്ചത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയാണ് പ്രതികരിച്ചത്. തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല എന്നാണ് അമേയ പറയുന്നത്. പിന്നാലെ അമേയയ്‌ക്കെതിരെയും നിരവധി പേരാണ് വിമര്‍ശനവുമായെത്തുന്നത്.

”ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക, ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാല്‍ പോവുക. ഞങ്ങള്‍ ആരേയും വണ്ടി കയറ്റി കൊന്നിട്ടില്ല. ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്‌തെങ്കില്‍ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണം (ശിക്ഷ നടപടി) ജനം സ്വീകരിച്ചതിനെതിരെതിരെ സംസാരിച്ചു. അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. ആ പറഞ്ഞതില്‍ ഒരിഞ്ചു പുറകോട്ടില്ല” എന്നാണ് അമേയ പ്രതികരിക്കുന്നത്.

പൊങ്കാല സമര്‍പ്പിക്കാന്‍ വന്നവര്‍ വരിക ഇടുക പോകുക. ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്. ആ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയാണ് പ്രതികരിച്ചത്. തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല എന്നും അമേയ പറയുന്നുണ്ട്.

മദ്യലഹരിയില്‍ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ സിദ്ധാര്‍ത്ഥിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഈ വിഡിയോ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ച ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടത്. സിദ്ധാര്‍ത്ഥിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് പെലാീസും മോട്ടോര്‍ വാഹന വകുപ്പും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!