തമിഴ്നാട് കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം 12 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാരക്കുടി : തമിഴ്നാട് ശിവഗംഗ കാരക്കുടിയില്‍ സർക്കാർ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, 12പേർ മരിച്ചു. 

അപകടത്തില്‍ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂർണ്ണമായും തകർന്നു.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തില്‍ മൂന്നുപേർ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസവും ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേർ മരിച്ചിരുന്നു. ബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!