‘ഇരയുടെ ഐഡന്‍റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് DYFI നേതാവ്…കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നേരിടുമെന്ന് സന്ദീപ് വാര്യർ. നിയമപരമായും രാഷ്ട്രീയമായും നേരിടും.

യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ നേതാവാണ്. തനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ .

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡന്റ് ഫേസ്ബുക്കിൽ ഒക്ടോബർ മാസത്തിൽ തന്നെ ഇരയുടെ ഭർത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!