കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.
ഇന്ന് 12 മണിയോടുകൂടിയാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുമ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അല്‍ത്താഫ്. ഇന്നലെയായിരുന്നു അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.