നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ

കൊച്ചി : നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ.

മരട് പോലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റു. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്.

നാലു വയസുകാരിക്ക് പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട സ്കൂ‌ൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടിയുടെ പരിക്ക് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കുകയായി രുന്നു.അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് കുട്ടി പറഞ്ഞു. ഇതേ തുടർന്ന് ആണ് നടപടി എടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!