6-ാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.. ദുരൂഹത…

ജയ്പൂർ : സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആറാം ക്ലാസ് വിദ്യാർഥി മരിച്ചതിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി കൈവരിയിലേക്ക് കയറുന്നതും, മുകളിൽനിന്ന് ചാടുന്നതും കാണാം. 47 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണത്തിനിടയാക്കിയത്.

എന്നാൽ, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മറ്റ് തെളിവുകളും കണ്ടെത്താനായില്ല. ശനിയാഴ്ചയാണ് ജയ്പൂരിരെ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അമൈറ (9) സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്.

അടുത്തുള്ള ആശുപത്രിയിൽ അമൈറയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെ തിരെ കേസ് എടുക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!