സ്വർണപ്പാളി വിവാദം; സംസ്ഥാന സർക്കാർ ഇറങ്ങിയിരിക്കുന്നത് കള്ളന്മാരെ സംരക്ഷിക്കാനെന്ന്  വി മുരളീധരൻ…

തിരുവനന്തപുരം: ശബരിമലയിൽ സ്വർണപ്പാളി മോഷണം പോയെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ന്യായീകരണമായി സംസ്ഥാന സർക്കാർ ഇറങ്ങിയിരിക്കുന്നത് കള്ളന്മാരെ സംരക്ഷിക്കാനാണെന്നും വി മുരളീധരൻ പറഞ്ഞു. ഉത്തരവാദികൾ ഉദ്യോഗസ്ഥന്മാർ മാത്രമല്ലായെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡൻ്റിനും ഒഴിഞ്ഞുമാറാൻ കഴിയില്ലയെന്നും കടകംപള്ളി സുരേന്ദ്രന് കൊള്ളയിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022ൽ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികൾ അന്ന് എടുത്തില്ല. കുറ്റക്കാര്‍ക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തി കേസെടുക്കണമായിരുന്നു. ദേവസ്വം ബോർഡ് പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. കള്ളന്മാർക്ക് കഞ്ഞി വെയ്ക്കുകയാണ് വാസവൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ചെയ്യുന്നത് എന്നും വി മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!