പിഎസ്‌സി നിയമനത്തട്ടിപ്പ്: പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആര്‍.ഹരി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനത്തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആര്‍.ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളത്തുനിന്നായിരുന്നു അറസ്റ്റ്. ഹരിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

ഹരിയെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ഡപ്യൂട്ടി സെക്രട്ടറി പി.സതീഷ് റിമാന്‍ഡിലാണ്. ഇവരെ രണ്ടു പേരെയും പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പിഎസ് സി സെക്രട്ടറി സാജു ജോര്‍ജിനെ നാളെ എസ്‌ഐടി ചോദ്യം ചെയ്യും. പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ.ഏബ്രഹാമിനെ തിങ്കളാഴ്ചയാണ് വിളിപ്പിച്ചിരിക്കുന്നത്. ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചെയര്‍മാന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതഗതിയില്‍ ആക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!