എം.ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി


ന്യൂഡൽഹി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ നടപടി.

ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി എം.ശിവശങ്കറിന് സ്ഥിരം ജാമ്യം അനുവദിച്ചത്. നിലവിൽ ഇടക്കാല ജാമ്യത്തിലാണ് എം.ശിവശങ്കർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!