ഹരിപ്പാട് യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്… ഒന്നാം പ്രതിക്ക്…

ഹരിപ്പാട്: ആലപ്പുഴയിൽ യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുമാരപുരം താമല്ലാക്കൽ തെക്കുമുറിയിൽ ആദിത്യനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം ഷുഹൈബ് ശിക്ഷിച്ചത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവെയാണ് ആദിത്യന് ഈ കേസിൽ കൂടി പുതിയ ശിക്ഷാവിധി ഉണ്ടാകുന്നത്.

2016 ജൂൺ 28-ന് രാത്രി പത്തോടെ കുമാരപുരം ഹെൽത്ത് സെന്ററിന് സമീപമായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!