ലഖ്‌നൗ : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമന്റെ വിഗ്രഹം ഗര്‍ഭ ഗൃഹത്തില്‍ സ്ഥാപിച്ചു. അഞ്ച് വയസുള്ള, നില്‍ക്കുന്ന കുട്ടിയുടെ (രാം ലല്ല) രൂപത്തിലുള്ള രാമ വിഗ്രഹമാണ് സ്ഥാപിച്ചത്.
വിഗ്രഹത്തിന്റെ കണ്ണുകളടക്കം മൂടിക്കെട്ടിയ നിലയിലാണുള്ളത്. 22നു നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടരുന്ന മുറയ്ക്കായിരിക്കും മുഖത്തെ കെട്ടഴിക്കുക. വിഗ്രഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
51 ഇഞ്ചുകളാണ് വിഗ്രത്തിന്റെ വലിപ്പം. മൈസൂരു സ്വദേശിയും വിഖ്യാത ശില്‍പ്പിയുമായ അരുണ്‍ യോഗിരാജാണ് വിഗ്രഹം നിര്‍മിച്ചത്.
അഞ്ച് വയസുള്ള, നില്‍ക്കുന്ന ‘രാമന്‍’- അയോധ്യയില്‍ വിഗ്രഹം ഗര്‍ഭ ഗൃഹത്തില്‍ സ്ഥാപിച്ചു; ‘രാം ലല്ല’യുടെ ചിത്രം പുറത്ത്
