തിരുവല്ലാ : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ആരംഭം കുറിച്ചു .
ഒക്ടോബർ 2 ( വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദേവീ വിഗ്രഹ ഘോഷയാത്ര പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, കരകം, കാവടി, വാദ്യമേളങ്ങൾ സഹിതം നൂറുകണക്കിന് ഭക്ത ജനങ്ങളുടെ അകമ്പടിയോടെ ഉത്രമേൽ ഭഗവതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
തുടർന്ന് സിനിമാ നിർമ്മാതാവും സംവിധായകനും നടനുമായ എം. ബി. പദ്മകുമാർ ഭദ്ര ദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ക്ഷേത്ര തന്ത്രി. രാഹുൽ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി .
നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, സെക്രട്ടറി മനോജ് കുമാർ പഴൂർ, നവാഹ ജനറൽ കൺവീനർ മനോജ് കുമാർ ഇളയൻതുണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ദേവി ഭാഗവതമാഹാത്മ്യ പ്രഭാഷണം യജ്ഞാ ചാര്യൻ കല്ലിമേൽ മുരളീധർ ജി നടത്തി.
