വിദ്യാർത്ഥികൾക്ക് പ്രിയമായി ജലഗതാഗത വകുപ്പ് ബോട്ടിലെ പാതിരാമണൽ യാത്ര

മുഹമ്മ : കായൽ യാത്രയും, പാതിരാമണൽ ദ്വീപിലെ പ്രകൃതിഭംഗി ആസ്വദിച്ച് കുട്ടികൾ. സംസ്ഥാന ജലഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നും പാതിരാമണൽ ദ്വീപിലേക്കുള്ള സ്പെഷ്യൽ സർവ്വീസാണ് വിദ്യാർത്ഥികൾക്ക് പ്രിയമായത്. 

നാച്ചുറൽ വാക്ക്ന്റെ ഭാഗമായി അൽ ഹിദായ പബ്ലിക് സ്ക്കൂളിലെ 40 ഓളം കുട്ടികളാണ്  പാതിരാമണൽ ദ്വീപ് സന്ദർശനത്തിനു വന്നത്. സ്ക്കൂൾ മാനേജർ ആസിഫ് അലി, പ്രിൻസിപ്പാൾ ജെനി ജോൺ കോഡിനേറ്റർ ഷെറീന , ടീച്ചേഴ്സുമാരായ നാസില ഷംന തുടങ്ങിയവർ പങ്കെടുത്തു.

പാതിരാമണൽ ദ്വീപ് സന്ദർശനത്തിനു അവസരം ഒരുക്കിയ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഫൈസൽ, ബോട്ട് മാസ്റ്റർ രാജേഷ് റ്റി എൻ ,സ്രാങ്ക് ആദർശ് കുപ്പപ്പുറം, ഡ്രൈവർ പ്രകാശ് ലാസ്ക്കർമാരായ ബച്ചൻ തണ്ണീർമുക്കം, വൈക്കം സജീവ് എന്നിവരെ വിദ്ധ്യാർത്ഥികളും , അദ്ധ്യാപകരും അഭിനന്ദനവും നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!