കോട്ടയം: പ്രശസ്ത കാഥികനും അധ്യാപകനും അഭിഭാഷകനുമായിരുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടത്തിൻ്റെ പേരിലുള്ള മലയാള കലാ അക്കാദമി പുരസ്ക്കാരം – 2025 ഡോ. വസന്തകുമാർ സാംബശിവന്.
25000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഈ മാസം 25ന് വൈകുന്നേരം 3.30 ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് വസന്തകുമാറിന് നൽകും. ലൈബ്രറി പ്രസി.ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മലയാള കലാ അക്കാദമി ഡയറക്ടറും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് MLA അവാർഡ് സമ്മാനിക്കും.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാ സാംസ്ക്കാരിക വിഭാഗമായ കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ സഹകരണ ത്തോടെ നടക്കുന്ന ചടങ്ങിൽ വൈകിട്ട് 5 മണിക്ക് ഡോ.വസന്തകുമാർ സാംബശിവൻ ‘നിരപരാധി’ എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
പഴയിടം മുരളി, ഡോ.നടുവട്ടം സത്യശീലൻ, പ്രൊ.കെ.വി.തോമസ്സു കുട്ടി, വി.ജി.മിനീഷ് കുമാർ, അഞ്ചൽ ഗോപൻ ,
വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
